ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യ തലസ്ഥാനത്ത് നടക്കുക. രാവിലെ ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. വിവിധ കേന്ദ്രമന്ത്രിമാരും,അങ്കണവാടി ജീവനക്കാർ, തെരുവ് കച്ചവടക്കാർ മോർച്ചറി ജീവനക്കാർ തുടങ്ങിയവരടക്കം തിരഞ്ഞെടുക്കപ്പെട്ട ഏഴായിരം പേർ ചടങ്ങിൽ പങ്കെടുക്കും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്.ഉത്തർപ്രദേശിൽ ഭീകരസംഘടനകളിൽപെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രതയ്‌ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ചെങ്കോട്ടയ്‌ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.ചെങ്കോട്ടയ്‌ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമൂണ്ട്. ഡൽഹിമുതൽ കശ്മീർ വരെ സുരക്ഷകവചത്തിന് കീഴിലാണ് രാജ്യം സ്വാതന്ത്ര്യദിനത്തിനായി ഒരുങ്ങുന്നത്.
സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഡ്രോൺ പറത്തുന്നതിന് ഉൾപ്പെടെ വിലക്കുകളുണ്ട്. ഭീകരർ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾക്ക് ഭംഗം വരുത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കർശനപരിശോധനയാണ് നടക്കുന്നത്.
ജമ്മുകശ്മീരിൽ കനത്ത സുരക്ഷയിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അദ്ധ്യക്ഷതയിൽ ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആഘോഷപരിപാടികൾ നടക്കും.
















Comments