ബംഗളൂരു: ശിവമോഗയിൽ അതിക്രമവുമായി ടിപ്പു സുൽത്താൻ അനുയായികൾ. വീര സവർക്കറുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. ശിവമോഗയിലെ അമീർ അഹമ്മദ് സർക്കിളിൽ പതിപ്പിച്ച പോസ്റ്ററുകളാണ് നീക്കം ചെയ്യാൻ ശ്രമിച്ചത്.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ഹിന്ദു സംഘടനാ പ്രവർത്തകർ സവർക്കറുടെ പോസ്റ്ററുകൾ അമീർ അഹമ്മദ് സർക്കിളിൽ സ്ഥാപിച്ചത്. മറ്റ് സ്വാതന്ത്ര്യസമര സേനാനികളുടെ പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. എന്നാൽ ഇത് കണ്ട ടിപ്പു സുൽത്താൻ അനുകൂലികൾ ടിപ്പു സുൽത്താന്റെ പോസ്റ്ററുകളുമായി പ്രദേശത്ത് തടിച്ചു കൂടുകയായിരുന്നു. തുടർന്ന് സവർക്കറുടെ ചിത്രങ്ങൾ കീറി ടിപ്പുവിന്റെ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ ഹിന്ദു സംഘടനാ പ്രവർത്തകരെ ടിപ്പു അനുകൂലികൾ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ കീറി എറിഞ്ഞതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.
Comments