‘സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും കോൺഗ്രസ് സ്വീകരിക്കില്ല’: സുന്നികൾ തന്റെ ബന്ധുക്കളെന്ന് വി ഡി സതീശൻ- V D Satheeshan at SYS

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: സുന്നികൾ തന്റെ ബന്ധുക്കളാണെന്ന് പൂർണ്ണമായും വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുന്നികൾ ഒരിക്കലും തങ്ങൾക്ക് ശത്രുക്കളല്ല. കോൺഗ്രസ് ഒരു കാലത്തും സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും സതീശൻ പറഞ്ഞു.

കാലിക്കറ്റ് ടവറിൽ എസ് വൈ എസ് കാന്തപുരം വിഭാഗം സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സമ്മേളനത്തിൽ സംസാരിക്കവെയാണ് വി ഡി സതീശൻ ഇക്കാര്യം പറഞ്ഞത്. വിഷമഘട്ടത്തിൽ കോൺഗ്രസിന്റെ എല്ലാവിധ പിന്തുണയും സുന്നികൾക്ക് ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ട്. സ്വാതന്ത്ര്യ ദിനത്തിന്റെ സന്ദേശം എല്ലാ ജന്മനസ്സുകളിലും എത്തിക്കാനുള്ള ദൗത്യം ഏവരും ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Share
Leave a Comment