പത്തനംതിട്ട : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉയർത്തിയ പതാക നിവരാത്തതിന്റെ കാരണം അന്വേഷിക്കാനൊരുങ്ങി പോലീസ്. ഇന്നലെ പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ആയിരുന്നു സംഭവം. കൊടിമരത്തിൽ മന്ത്രി പതാക ഉയർത്തിയെങ്കിലും അത് നിവർന്നില്ല.
കൊടിമരത്തിൽ പകുതി ഉയർന്ന ദേശീയ പതാക, കയറിൽ ചുറ്റി കുടുങ്ങി. ഇതിനിടെ ദേശീയ ഗാനം ആലപിക്കുന്നുണ്ടായിരുന്നു. പതാകയിലെ കയറുകൾ തമ്മിൽ പിണഞ്ഞതാണ് പിഴവിന് കാരണമെന്നാണ് സൂചന.
തുടർന്ന് പതാക താഴ്‌ത്തിയ ശേഷം, പൂക്കൾ മാറ്റിയാണ് വീണ്ടും ഉയർത്തിയത്. ഇത്തവണ മന്ത്രിയല്ല പോലീസ് ഉദ്യോഗസ്ഥനാണ് പതാക ഉയർത്തിയത്. പതാക ഉയർത്തുന്നതിൽ വീഴ്ച നടന്ന സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം.
പതാക ഉയർത്തുന്നതിനിടെ പലയിടങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും ഇത് സംബന്ധിച്ച് വിശദീകരണം മാത്രം പോര അന്വേഷണ റിപ്പോർട്ടും വേണമെന്നാണ് നിർദ്ദേശം.
















Comments