വെല്ലിംഗ്ടൺ : ലേലത്തിൽ വാങ്ങിയ ബാഗിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ന്യൂസിലാന്റിലെ ഓക്ക്‌ലാന്റിലാണ് സംഭവം. സ്‌റ്റോറേജ് യൂണിറ്റ് സേലിന്റെ ഭാഗമായി നടത്തിയ ലേലത്തിൽ വിറ്റ നിരവധി ബാഗുകളിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗത്ത് ഓക്ക്‌ലാന്റിലെ ഒരു കുടുംബമാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ലേലത്തിൽ വെച്ച സ്യൂട്ട് കേസുകളിൽ മൃതദേഹങ്ങളും അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് കുടുംബം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി അന്വേഷണം നടത്തി.
മരിച്ചയാളെ തിരിച്ചറിയുക എന്നതിനാണ് മുൻഗണന. ഇവിടെ കൂട്ടക്കൊല നടന്നിട്ടുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സ്യൂട്ട് കേസ് ലേലത്തിൽ വെച്ച കമ്പനി ഉദ്യോഗസ്ഥരെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
















Comments