തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം മലബാർ വംശഹത്യയുടെ കാരണക്കാരനായ ആലി മുസ്ലിയാരെയും പ്രതിഷ്ഠിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. സ്വാതന്ത്ര്യദിനത്തിലെ പത്രത്തിന്റെ ആദ്യ പേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിലാണ് സമര സേനാനികൾക്കൊപ്പം ആലി മുസ്ലിയാരുമുള്ളത്. സംഭവത്തിൽ ശക്തമായ വിമർശനവുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തി.
കാർട്ടൂണിന്റെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നേതാജി ബോസ്, പണ്ഡിറ്റ് നെഹ്‌റു, മഹാത്മാ ഗാന്ധി, ഭഗത് സിംഗ്, സർദാർ പട്ടേൽ, ബി ആർ അംബേദ്കർ, മൗലാനാ ആസാദ്, സരോജിനി നായിഡു ഒക്കെയുണ്ട്. ഇടത്തേയറ്റത്ത് ആലി മുസ്ലിയാർ നിൽക്കുന്നത് എന്തിനാണെന്നു മാത്രം മനസ്സിലായില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് ഇന്ദിരാ ഗാന്ധി സർക്കാർ പറഞ്ഞതു പോട്ടെ, കലാപത്തെ കുറിച്ച് അംബേദ്കർ എഴുതിയത് എന്തെന്ന് വായിച്ചിരുന്നെങ്കിൽ കാർട്ടൂണിസ്റ്റ് നാരായണൻ തേവന്നൂർ അംബേദ്കർക്കൊപ്പം മുസ്ലിയാരെ വരയ്‌ക്കുമായിരുന്നോ ആവോ?. അതും ‘അംബേദ്കറുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും’ എന്ന തലക്കെട്ടിനൊപ്പമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചർച്ചയായി കഴിഞ്ഞു.
സംഭവത്തിൽ ദിനപത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ആരും എതിർക്കാനില്ലെങ്കിൽ ഇവർ ബിൻ ലാദനെ വരെ ഇങ്ങനെ ചിത്രീകരിക്കുമെന്നാണ് വിമർശനം.
















Comments