വ്യത്യസ്തമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവനാണ് മനുഷ്യൻ അതിനായി എത്ര പണം ചെലവഴിക്കാനും അവൻ ഒരുക്കമാണ്. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാനും വ്യത്യസ്ത രുചികൾ പരീക്ഷിക്കാനും ഇഷ്ടപ്പെട്ട ജോലി ചെയ്യാനും അങ്ങനെയങ്ങനെ ഓരോത്തരുടേയും സന്തോഷത്തിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്.
യുകെയിലെ വോൾവർഹാംപ്ടൺ സ്വദേശിയായ മാർക്ക് ഡാബസ് തന്റെ സന്തോഷത്തിനായി ചെലവഴിച്ചത് ഒരു കോടിയലധികം രൂപയാണ്. തന്റെ യാത്രകൾക്കായാണ് ഇത്രയധികം രൂപ അദ്ദേഹം ചെലവഴിച്ചത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനോ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാനോ വിദേശരാജ്യങ്ങളിൽ ചുറ്റിക്കറങ്ങാനുമല്ല. മറിച്ച് ശവകുടീരങ്ങൾ കാണാനാണ് അദ്ദേഹം ഇത്രയധികം പണം ചെലവഴിച്ചത്.
ഏകദേശം 700 ലധികം ശ്മശാനങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്.ശവകുടീരങ്ങൾ സന്ദർശിക്കുവാൻ യാത്രചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സഞ്ചാരിയാണ് ഡബസ് എന്ന് വേണമെങ്കിൽ പറയാം.
വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ബ്രൂസ് ലീയുടേയും, ചൈനയിലെ ബീജിംഗിലുള്ള ചെയർമാൻ മാവോയുടേയുമടക്കം 200-ലധികം പ്രശസ്തരായ ആളുകളുടെ ശവകുടീരങ്ങൾ സന്ദർശിക്കാൻ അദ്ദേഹം ലോകമെമ്പാടും ധാരാളം യാത്രചെയ്തു. വാഷിംഗ്ടൺ ഡിസിയിലെ ജോൺ എഫ് കെന്നഡിയുടെ ശവകുടീരം, ലോസ് ഏഞ്ചൽസിലെ മെർലിൻ മൺറോയുടെ ശവകുടീരം എന്നിവയും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
മരണമടഞ്ഞ പ്രശസ്തരായ വ്യക്തികളുടെ ശവകുടീരങ്ങളോ സ്മൃതികുടീരങ്ങളോ സന്ദർശിക്കുന്നതിലാണ് മാർക്കിന്റെ താൽപര്യം. ഇത്രയധികം ശവകുടീരങ്ങൾ കണ്ടിട്ടും തന്റെ യാത്ര ഇനിയും തുടരുമെന്നാണ് മാർക്ക് പറയുന്നത്.
















Comments