ഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ഇടയിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെ വിമർശിക്കുന്നവർക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഊർജ്ജ വില നിയന്ത്രിയ്‌ക്കാൻ സാധ്യമായതെല്ലാം രാജ്യത്തിന് ചെയ്യേണ്ടതായിട്ടുണ്ട്. വില കുറവുള്ള സ്ഥലത്ത് നിന്നും എണ്ണ വാങ്ങാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുക. അത് തന്നെയാണ് ഇന്ത്യയും ചെയ്തിരിക്കുന്നത്.
ബാങ്കോക്കിലെ ഇന്ത്യൻ സമൂഹവുമായി ചർച്ച നടത്തുന്നതിനിടെയാണ് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് എസ് ജയശങ്കർ മറുപടി നൽകിയത്. എല്ലാ സർക്കാരും അവരുടെ പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന ഇന്ധനവില മൂലം ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ആരുടെയും താല്പര്യങ്ങൾക്ക് അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ഉയർന്ന ഊർജ്ജ വില താങ്ങാൻ സാധിക്കുന്നവരല്ല നമ്മുടെ രാജ്യത്തെ ജനങ്ങൾ. അതിനാൽ എനിക്ക് സാധിക്കുന്ന തരത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം രാജ്യത്തെത്തിക്കാൻ ശ്രമിക്കുമെന്നും അത് തന്റെ കടമയാണെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
















Comments