കാൻബെറ: ശ്രീ കൃഷ്ണജയന്തി ശോഭായാത്രയ്‌ക്ക് ഒരുങ്ങി മെൽബൺ. അഷ്ടമി രോഹിണിയോടനുബന്ധിച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ശോഭായാത്ര മെൽബണിലെ ശിവവിഷ്ണു ക്ഷേത്രത്തിൽ ഓഗസ്റ്റ് 20ന് നടക്കും. ബാലഗോകുലം മെൽബണും കേരള ഹിന്ദു സൊസൈറ്റി മെൽബണും സംയുക്തമായിട്ടാണ് ശോഭായാത്ര സംഘടിപ്പിക്കുന്നത്.
കൃഷ്ണന്റെയും രാധയുടെയും വേഷങ്ങൾ അണിയുന്നതിനായി 100-ഓളം കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ, വിശ്വഹിന്ദു പരിഷത്ത്, വേദാന്ത സെന്റർ മെൽബൺ, തത്വമസി ഓസ്ട്രേലിയ തുടങ്ങി നിരവധി സംഘടനകളും പ്രവർത്തകരും ശോഭായാത്രയുടെ ഭാഗമാകും.
ഉണ്ണിക്കണ്ണമാർ നയിക്കുന്ന ശോഭായാത്രയ്‌ക്ക് മിഴിവേകാൻ ചെണ്ടവാദ്യവും ഭജനസംഘവും ഉണ്ടാകും. റെജികുമാർ, വിനീത് ശിവരാമൻ, അഭിനേഷ്, ലക്ഷ്മി, രശ്മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആഘോഷ കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം നടത്തുന്നത്.
















Comments