ആഗ്ര: തിരംഗ യാത്രയ്‌ക്കിടയിൽ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ആഗ്ര പോലീസ്.ഗോകുൽപുര നിവാസികളായ ഫൈസാൻ, സദാബ്, മുഹജ്ജം എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 153-ബി പ്രകാരം കേസെടുത്തതായി പോലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു.പ്രതികൾ 19-നും 21-ഉം ഇടയിൽ പ്രായമുള്ളവരാണ്.
സ്വാതന്ത്ര്യദിനത്തിൽ ഗോകുൽപുരയിൽ നടന്ന റാലിയിലാണ് പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയത്.പരിപാടിയുടെ വിഡീയോ ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ചയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിൽ വീഡിയോ തെളിവായി നൽകിയ അമൻ വർമ്മ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Comments