അമൃത്സർ:സിഖ് വിരുദ്ധ കലാപ കേസിലെ മുഖ്യപ്രതിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച് സുവർണ്ണ ക്ഷേത്ര ദർശനം നടത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി. കോൺഗ്രസ് പ്രവർത്തകനായ കരംജിത് സിംഗ് ഗില്ലിനെതിരെയാണ് ക്ഷേത്ര അധികൃതർ പരാതി നൽകിയത്.
1984ലെ കലാപകേസിലെ പ്രതിയായിരുന്ന ജഗദീഷ് ടൈറ്റലറുടെ ചിത്രമായിരുന്നു ഗില്ലിന്റെ ടീ ഷർട്ടിലുണ്ടായിരുന്നത്. ടി-ഷർട്ട് ധരിച്ച് സച്ച്കണ്ഡ് ശ്രീ ഹർമന്ദർ സാഹിബിനെ സന്ദർശിച്ചു.ഗുരുദ്വാര പരിസരത്തുവെച്ച് ഫോട്ടോയെടുത്തു. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ഈ ഫോട്ടോ കണ്ടതോടെ ശിരോമണി ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ഹരിജിന്ദർ സിംഗ് ധാമിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് കരംജിത് സിംഗ് ഗില്ലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഗുരുദ്വാരകളുടെ ചുമതല വഹിക്കുന്ന കമ്മിറ്റിയാണ് എസ്ജിപിസി.
















Comments