ലക്ഷ്വറി കാർ ശ്രേണിയിലേക്ക് ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കി മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ. 3.15 കോടി രൂപ വിലവരുന്ന ലംബോർഗിനിയുടെ ലക്ഷ്വറി എ യു വിയായ ഉറൂസ് സ്വന്തമാക്കുന്ന മലയാള സിനിമയിലെ രണ്ടാമത്തെ താരമാണ് ഫഫ. തന്റെ കാർ ഗാരേജിലേക്ക് എത്തുന്ന പുതിയ കൊമ്പന്റെ രജിസ്‌ട്രേഷൻ ആലപ്പുഴ ആർ ടി ഓഫീസിൽനടന്നു.
സ്പോർട്സ് കാറും, എസ് യു വിയും എന്ന നിലയിൽ പ്രശസ്തി നേടിയ ഉറൂസ് ഫോക്സ്‍വാഗന്റെ എംഎൽബി സീരീസിൽ പെട്ടതാണ്. 3.6 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ സ്പീഡ് വേഗതയും, 12.8 സെക്കൻഡ് കൊണ്ട് 200 കിലോമീറ്റർ വേഗതയിലും ചീറിപ്പായാൻ കഴിയുന്നതാണ് ഇവന്റെ ഏറ്റവും വലിയ പ്രത്യേകത.
അത്യാധുനിക സംവിധാനത്തോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഉറൂസിന്റെ പവർ 850 എൻ എമ്മും ടോർക്ക് 650 എച്ച് പിയുമാണ്. പൂർണ്ണമായും ഓട്ടോമാറ്റിക് സസ്പെൻഷനോട് കൂടി പണി തീർത്ത ഉറൂസിൽ ഏതു ഭൂപ്രദേശവും അനായാസം കയറി ചെല്ലാൻ സാധിക്കുന്ന ആറ് ഡ്രൈവിങ് മോഡുകൾ ഉണ്ട്. മികവുറ്റ സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിക്കപ്പെട്ട വാഹനം ലംബോർഗിനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ ആണ്. മലയാള സിനിമ ലോകത്ത് പൃഥ്‌വിരാജിന് ശേഷം ലംബോർഗിനി ഉറൂസ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഫഹദ് ഫാസിൽ
















Comments