ന്യൂഡൽഹി: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗ സംഖ്യ വർദ്ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ.രാജ്യത്തേക്ക് അനധികൃതമായ കടക്കാൻ ശ്രമിക്കുന്ന ബംഗ്ലാദേശ് പൗരന്മാർക്കും റോഹിങ്ക്യകൾക്കും വ്യാജ ആധാർകാർഡുകൾ നിർമ്മിക്കാൻ പോപ്പുലർ ഫ്രണ്ട് സഹായിക്കുന്നു. ഇതിലൂടെ അവരെ തങ്ങളുടെ കൂടെ കൂട്ടി പ്രവർത്തിപ്പിക്കുകയാണ് മതതീവ്രവാദ സംഘടനയുടെ രീതിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ വ്യാജ രേഖകൾ നൽകി കർണാടക,മഹാരാഷ്‌ട്ര, എന്നീ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. പിന്നീട് അവരെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ജോലി ചെയ്യിപ്പിക്കുകയുമാണ് രീതി.
മനുഷ്യക്കടത്തിലൂടെ എത്തിക്കുന്ന ആളുകളെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. സംഘടനയിലേക്ക് ആളുകളെ കൂട്ടുന്നതിനായി പല സ്ഥലങ്ങളിൽ കുടുംബം സൃഷ്ടിക്കുകയും ചെയ്യുന്നത്, മതതീവ്രവാദ സംഘടന സ്വീകരിച്ച് വരുന്ന വഴിയാണ്.
അടുത്തിടെ ഭോപ്പാലിൽ വെച്ച് ജമാഅത്ത് ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് അംഗങ്ങളെ അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. അറസ്റ്റിലായവരുടെ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാവർക്കും ഒരേ ജനനതീയതിയും ജന്മസ്ഥലവുമായിരുന്നു ഉണ്ടായിരുന്നത്. ഈ വ്യാജ രേഖകൾ എങ്ങനെയാണ് പ്രതികൾ നേടിയതെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
2018 മുതൽ ഇന്ത്യ- നേപ്പാൾ അതിർത്തികളിൽ 694 മദ്രസകളും പള്ളികളും നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി . ഈ നിർമ്മാണങ്ങൾക്ക് ഏകദേശം 500 കോടി രൂപയോളം ചിലവ് വരും. ഖത്തർ, തുർക്കി, തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ഇതിന് വേണ്ട ഫണ്ടുകൾ എത്തിയതെന്ന് സംശയിക്കുന്നു. അതിർത്തികളോട് ചേർന്ന് സംശയാസ്പദമായ രീതിയിലുള്ള കോളനികളുടെ നിർമ്മാണവും പോലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം.
















Comments