അമരാവതി: ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്ക് മേഖലകളിലും ബംഗ്ളാദേശ് , മ്യാന്മർ കടൽ തീരങ്ങളിലും അതിശക്തമായ ന്യുനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് അതി ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ ന്യുനമർദ്ദത്തെ തുടർന്ന് സമുദ്രനിരപ്പിൽ നിന്നും 7.6 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞു വീശാൻ കഴിയുന്ന ചുഴലിക്കാറ്റ് രൂപപ്പെടാമെന്നാണ് പറയുന്നത്. കാറ്റിന്റെ ശക്തിയിൽ ഓരോ ആറ് മണിക്കൂറിലും ന്യുനമർദ്ദത്തിന്റെ ഗതി മാറാൻ സാധ്യതയുണ്ട്. തുടർന്ന് പശ്ചിമ ബംഗാൾ, നോർത്ത് ഒഡിഷ , ജാർഖണ്ഡ് , വടക്കൻ ഛത്തീസ്ഖഢ് എന്നിവടങ്ങളിലൂടെ വടക്കു പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.
ന്യുനമർദ്ദം സമുദ്ര നിരപ്പിൽനിന്നും 0.9 കിലോമീറ്റർ വരെയും തെക്കൻ കർണ്ണാടക മുതൽ കൊമോറിൻ മേഖല വരെയും വ്യാപിച്ചു കിടക്കുന്നു. തുടർന്ന് വടക്ക് തെക്ക് റായലസീമ മുതൽ കൊമോറിൻ മേഖല വരെ രൂപപ്പെടുന്ന ന്യുനമർദ്ദം തമിഴ്‌നാടിന്റെ ഉൾപ്രദേശങ്ങളിലൂടെ കടന്നു പോകുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
















Comments