അയോദ്ധ്യ: ദീപങ്ങൾ കൊണ്ട് വർണ്ണ പകിട്ടൊരുക്കാൻ തയ്യാറെടുത്ത് അയോദ്ധ്യ രാമജന്മഭൂമി. ദസറ, ദീപാവലി മഹോത്സവവുമായി ബന്ധപ്പെട്ട് പുണ്യ നഗരമായ അയോദ്ധ്യയെ ദീപാലംകൃതമാക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. ഒക്ടോബർ 23-ന് 14.50 ലക്ഷം മൺവിളക്കുകൾ തെളിയിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് അയോദ്ധ്യ.
ഉത്സവവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് അയോദ്ധ്യയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാരും ഭരണകൂടവും ജനങ്ങളും സംയുക്തമായി ചേർന്നു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളിലൊന്നായ രാമജന്മഭൂമിയെ പ്രശോഭിതമാക്കാനൊരുങ്ങുകയാണ്. ആറാമത് ദീപോത്സവത്തിന് വേണ്ട കർമ്മ പദ്ധതികൾ അയോദ്ധ്യ ഡിവിഷണൽ കമ്മീഷണർ നവ്ദീപ് റിൻവയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ തീരുമാനിക്കും. മുപ്പതിലധികം സർക്കാർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും പരിപാടികൾ നടക്കുക എന്ന് അധികാരികൾ അറിയിച്ചു.
2017 മുതൽ നടപ്പിലാക്കി വരുന്ന ദീപോത്സവം കൊറോണ മഹാമാരിയെ തുടർന്ന് നിർത്തേണ്ടി വന്നു. കഴിഞ്ഞ രണ്ടു വർഷം പരിപാടി നടക്കാത്തത് മൂലം വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുവാനാണ് ഈ പ്രാവിശ്യം തീരുമാനിച്ചിരിക്കുന്നത്. ദീപോത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വലിയ സമ്പർക്ക പരിപാടികളും ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആഘോഷങ്ങളുടെ പ്രവർത്തങ്ങൾ സെപ്തംബർ 30നകം പൂർത്തിയാകുമെന്ന് ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി.
















Comments