ഡെറാഡൂൺ: പട്ടാപകൽ നടു റോഡിൽ കസേരയിലിരുന്ന് മദ്യപിച്ച യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി ഉത്തരാഖണ്ഡ് പോലീസ്.സോഷ്യൽ മീഡിയ ഇൻഫ്‌ലൂവൻസറായ ബോബി കതാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുക്കുക. ഇയാൾ ഗതാഗതം സ്തംഭിപ്പിച്ച് മദ്യപിക്കുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇയാൾക്കെതിരെ ജില്ലാ കോടതിയിൽ നിന്ന് പോലീസ് ജാമ്യമില്ലാ വാറണ്ട് നേടിയതായി എസ്എച്ച്ഒ രാജേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റു ചെയ്യുന്നതിനായി പോലീസ് സംഘങ്ങളെ ഹരിയാനയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അയച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇയാൾ ഇതിന് മുൻപും സ്പൈസ്ജെറ്റ് വിമാനത്തിനുള്ളിൽ പുകവലിച്ച് നിയമ ലംഘനം നടത്തിയിരുന്നു. എന്നാൽ ഡമ്മി വിമാനമായിരുന്നെന്നും ഷൂട്ടിംഗിനു വേണ്ടി ചെയ്തതായിരുന്നു എന്നുമാണ് കതാരിയ നൽകിയ വിശദീകരണം. ഇൻസ്റ്റാഗ്രാമിൽ 6.30 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ആളാണ് ബോബി കതാരിയ.സമൂഹമാദ്ധ്യമത്തിൽ പങ്കുവെയ്‌ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ വീഡിയോകൾ ചിത്രീകരിക്കുന്നതെന്ന് കതാരിയ പറഞ്ഞിരുന്നു.
















Comments