ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ ദമ്പതികൾക്കായി പ്രത്യേക നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു. ജനസംഖ്യ വർദ്ധനവിനെ തുടർന്ന് 2016-ൽ രാജ്യത്തെ ദമ്പതികൾക്ക് ഒരു കുട്ടി എന്ന നയം റദ്ദാക്കുകയും രണ്ട് കുട്ടികൾ വരെ ആകാമെന്ന് അനുവദിക്കുകയും ചെയ്തിരുന്നു. ഈ നിയമം പരാജയപ്പെട്ടത് മൂലം പുതിയ നയ പരിഷ്കരണത്തിന് തയ്യാറെടുക്കുകയാണ് ചൈനീസ് ഭരണകൂടം.
രണ്ടിൽ കൂടുതകൾ കുട്ടികളുണ്ടാകുന്ന മാതാപിതാക്കൾക്കായി പ്രത്യേക നയങ്ങൾ നടപ്പിലാക്കുകയാണ് സർക്കാർ. ദമ്പതികൾക്ക് ഇനി മുതൽ എത്ര കുട്ടികൾ വേണമെങ്കിലും ആവാം. ഇങ്ങനെയുള്ളവർക്കായി സർക്കാർ എല്ലാ സഹായങ്ങളും ചെയ്തു നൽകുന്നതായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രസവിച്ച സ്ത്രീകൾക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിച്ചു കൊണ്ടുള്ള നിർദ്ദേശം എല്ലാ കമ്പനികൾക്കും നൽകും. രണ്ടിലധികം കുട്ടികളുള്ള ദമ്പതികൾക്ക് ഫ്ലാറ്റുകൾ നൽകുകയും , മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് നികുതി അടവ് ഒഴിവാക്കുമെന്നും കാബിനറ്റ് അറിയിച്ചു.
രാജ്യത്ത് കുട്ടികളെ ജനിപ്പിക്കാനായി പ്രോത്സാഹനം നല്കാൻ നികുതി, ഇൻഷുറൻസ്, വിദ്യാഭ്യാസം, തൊഴിൽ, വീട് തുടങ്ങിയ മേഖലകളിൽ സർക്കാർ കാര്യമായ ഇടപെടലുകളാണ് നടത്താനൊരുങ്ങുന്നത്. പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനായി സർക്കാർ ജനങ്ങളുമായി കൂടുതൽ അടുത്തിടപഴുകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചൈനീസ് കാബിനറ്റ് പറഞ്ഞു.
Comments