ന്യൂഡൽഹി: ചൈനീസ് ഓൺലൈൻ തട്ടിപ്പിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പങ്ക് അന്വേഷിക്കാനൊരുങ്ങി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ. ചൈനീസ് ആപ്പ് വഴി പണം നൽകിയ കേസിൽ പങ്കുണ്ടോയെന്നറിയാനാണ് അന്വേഷണം.
ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ ചിലർ ആപ്പ് കമ്പനികളുടെ ഇൻകോർപ്പറേഷൻ ഫോമുകളും വാർഷിക റിട്ടേണുകളും പോലുള്ള രേഖകളിൽ ഒപ്പിട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഈ സ്ഥാപനങ്ങളിൽ ചിലർ വ്യാജ വിലാസങ്ങളാണ് നൽകിയത്. പ്രത്യേക സ്ഥാപനമായി മാറുമ്പോൾ നൽകുന്ന കമ്പനിയുടെ ഇൻകോർപ്പറേഷൻ രേഖകളിൽ വ്യാജ വിലാസങ്ങൾ ഉൾപ്പെടുത്തിയാണ് സിഐമാർ സർഫിക്കറ്റുകൾ നൽകിയതെന്നാണ് ആരോപണം. സൂക്ഷ്മതയില്ലാതെ പ്രവർത്തിച്ചതിന് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആപ്പ് കമ്പനികൾ നൽകിയ ഏതെങ്കിലും തെറ്റായ രേഖകളിൽ ഉദ്യോഗസ്ഥർ ഒപ്പിട്ടിട്ടുണ്ടോ അല്ലെങ്കിൽ എഴുതിയിട്ടുണ്ടോ എന്നാകും അന്വേഷണം നടത്തുകയെന്ന് ഐസിഎഐ പ്രസിഡന്റ് ദേബാഷിസ് മിത്ര പറഞ്ഞു. ഐസിഎഐ വീഴ്ചകൾ കണ്ടെത്തിയാൽ കേസ് അച്ചടക്ക സമിതിക്ക് കൈമാറുമെന്നും മിത്ര വ്യക്തമാക്കി. ജനുവരി മുതൽ ചൈനീസ് ഷെൽ കമ്പനികൾക്ക് സൗകര്യമൊരുക്കുന്നതിൽ സിഎമാർ ഉൾപ്പെടെയുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് സർക്കാരിൽ നിന്ന് വിവരങ്ങൾ ലഭിച്ചുണ്ടെന്നും കൂട്ടിച്ചേർത്തു.
വായ്പക്കാർ വിവിധ ആഭ്യന്തര നിയമങ്ങൾ ലംഘിച്ച് ബിസിനസ്സ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഐസിഎഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
















Comments