മുംബൈ: ഗുരുതരാവസ്ഥയിൽ തുടരുന്ന ഹാസ്യതാരം രാജു ശ്രീവാസ്തവയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയിൽ മുഴുകി സുഹൃത്തുക്കൾ. ഹനുമാൻ ചാലിസ ചൊല്ലിയാണ് ശ്രീവാസ്തവുടെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി പ്രാർത്ഥിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജു ശ്രീവാസ്തവയുടെ നില അതീവ ഗുരുതമായി തുടരുകയാണ്.
പ്രശസ്ത ഹാസ്യതാരവും ശ്രീവാസ്തവയുടെ സുഹൃത്തുമായ ആഷാൻ ഖുറേഷിയാണ് സുഹൃത്തുക്കൾ ചേർന്ന് ഹനുമാൻ ചാലിസ ചൊല്ലുകയാണെന്ന് അറിയിച്ചത്. ശ്രീവാസ്തവയുടെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഡോക്ടർമാർ ഏറെക്കുറെ പ്രതീക്ഷ അസ്തമിച്ച അവസ്ഥയിലാണ്. സാദ്ധ്യമായത് എല്ലാം ചെയ്യുന്നുണ്ടെന്നാണ് [പറയുന്നത്. ഇനി അത്ഭുതം സംഭവിക്കണം. അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞു. നില അതീവ ഗുരുതരമാണ്. താനും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന്റെ ആയുസിനായി ഹനുമാൻ ചാലിസ ചൊല്ലുകയാണെന്നും ഖുറേഷി വ്യക്തമാക്കി.
ഓഗസ്റ്റ് 10 നായിരുന്നു രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ രണ്ട് ദിവസം മുൻപ് പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഇന്നലെ വൈകീട്ടോടെ മോശമാവുകയായിരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി ആരാധകർ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകളും കഴിക്കുന്നുണ്ട്.
















Comments