ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിച്ചു തരണമെന്ന് അഭ്യർത്ഥിച്ച് അഫ്ഗാൻ പെൺകുട്ടി. താലിബാന് കീഴിൽ തങ്ങൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ സാധിക്കുകയില്ല. ഇന്ത്യയിലേക്ക് പഠിക്കാൻ വരാനായി വിസ അനുവദിച്ചു തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥന നടത്തി അഫ്ഗാൻ വിദ്യാർത്ഥിനിയായ ഫാത്തിമ.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നിരോധിച്ച അഫ്ഗാനിസ്ഥാനിൽ ദശലക്ഷ കണക്കിന് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പാതി വഴിയിൽ അവസാനിച്ചത്. അഫ്ഗാൻ സ്ത്രീകൾക്ക് പൊതു ഇടങ്ങളിൽ തൊഴിൽ ചെയ്യാനോ വിദ്യാഭ്യാസത്തിനോ അവകാശമില്ല എന്ന് ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാൻ. ഇതുമൂലം സ്വപ്‌നങ്ങളും പ്രതീക്ഷകളും തകർന്ന് പെരുവഴിയിൽ എത്തിനിൽക്കുകയാണ് അഫ്ഗാനിലെ വലിയൊരു വിഭാഗം സ്ത്രീകൾ.
ഇന്ത്യയിൽ പഠിക്കാൻ അതിയായ മോഹമുണ്ടെന്നാണ് ഫാത്തിമ പറയുന്നത്. ഇന്ത്യയിൽ പഠിച്ചുകൊണ്ടിരുന്ന അഫ്‌ഗാനിസ്ഥാനിലെ 5000ത്തോളം വിദ്യാർത്ഥികൾ ഒരു വർഷമായി ഇന്ത്യയിലേക്ക് തിരിച്ച് വരാൻ സാധിക്കാതെ അഫ്ഗാനിൽ കഴിയുകയാണ്. താലിബാൻ അധികാരമേറ്റത് മുതൽ അഫ്ഗാൻ പൗരന്മാർക്ക് ഒരു രാജ്യവും വിസ അനുവദിച്ചു കൊടുക്കുന്നില്ല. ഇതുമൂലം ഇന്ത്യയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ഇന്ത്യ ഗവണ്മെന്റ് തങ്ങൾക്ക് പഠിക്കുവാനായി വിസ അനുവദിച്ചു തരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
Comments