ഇടുക്കി: ചിന്നക്കനാലിൽ വനവാസി യുവാവിനെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിന്നക്കനാലിൽ 301 കോളനി നിവാസിയായ തരുണിനെയാണ്(23) മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീടിന് പുറത്തു തന്നെയായിരുന്നു മൃതദേഹം.
ഇന്ന് രാവിലെ 9 മണിയോടെ യുവാവ് പ്രദേശത്തുകൂടെ അമിത വേഗതയിൽ സ്‌കൂട്ടർ ഓടിച്ച് പോയതായി നാട്ടുകാർ പറഞ്ഞു. മൃതദേഹത്തിന് സമീപത്തായി ഒരു വടിയും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
കത്തിക്കാനായി ഇന്ധനം കൊണ്ടു വന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ശാന്തൻ പാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നാളെ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ് മോർട്ടം ചെയ്യും.
















Comments