ബംഗളൂരു: പരിസ്ഥിതി സൗഹൃദ ടൗൺഷിപ്പ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കർണാടക.ഇതിനായി നഗരാസൂത്രണത്തിൽ നൈപുണ്യമുള്ള സർവകലാശാലകളുടെ സഹായം തേടണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സിംഗപ്പൂർ സർവകലാശാലയ്‌ക്കും മറ്റു സർവകലാശാലകൾക്ക് ഈ മേഖലയിൽ പ്രത്യേക വൈദഗ്‌ദ്ധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടൗൺഷിപ്പുകൾ പരിസ്ഥിതി സൗഹൃദവും സ്മാർട്ട് സിറ്റികളുമായിരിക്കും. അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് സൗകര്യങ്ങൾ, ആരോഗ്യ സേവനങ്ങൾ, മികച്ച രീതിയിലുള്ള ഗതാഗത സംവിധാനം തുടങ്ങിയവ ടൗൺഷിപ്പിലുണ്ടാകുമെന്ന് ബൊമ്മൈ അറിയിച്ചു.വിവിധ ജില്ലകളിൽ സ്ഥല ലഭ്യത അനുസരിച്ചാകും ടൗൺഷിപ്പിന്റെ നിർമ്മാണം.
ടൗൺഷിപ്പ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ മുഖ്യമന്ത്രി വിനോദ സഞ്ചാര മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കുമെന്ന് അറിയിച്ചു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിൽ വിനോദ സഞ്ചാര മേഖലയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments