ന്യൂഡൽഹി: അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ തിളക്കത്തിൽ ഇന്ത്യ. ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരം എന്ന നേട്ടം ഇനി ആന്റിം പങ്കൽ. ബൾഗേറിയയിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ 53 കിലോ വിഭാഗത്തിൽ അത്‌ലിൻ ഷഗവോയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണ്ണം സ്വന്തമാക്കിയത്.
ജർമ്മൻ അമേരി ഒലിവിയെ പരാജയപ്പെടുത്തിയാണ് പങ്കൽ കളി ആരംഭിച്ചത്. രണ്ടാം റൗണ്ടിൽ ജപ്പാന്റെ അയാക കിമുറയോട് ഏറ്റുമുട്ടി. സെമിയിൽ യുക്രെയ്‌ന്റെ ക്ലീവ്ചുത്സകയെ 11-2 എന്ന് സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ഫൈനലിൽ ഖസാക്കിസ്ഥൻ താരത്തെ 8-0 എന്ന സ്‌കോറിലാണ് തോൽപ്പിച്ചത്. കഴിഞ്ഞ വർഷം കേഡറ്റ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കരസ്ഥമാക്കിയിരുന്നു. 2022-ലെ യു23 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു. ഇന്ത്യയുടെ ദീപക് പുനിയ, രമേഷ് കുമാർ, പൽവീന്ദർ സിംഗ് ചീമ, പപ്പു യാദവ് എന്നിവർ മുൻ വർഷങ്ങളിൽ ചാമ്പ്യൻമാരായിരുന്നു.
ANTIM CREATES HISTORY 🔥🔥
17-year-old Antim (53kg) becomes 🇮🇳's 1st-ever U20 World Champion in women’s #wrestling at #WrestleSofia 💪
Antim used her counters to perfection in the Final & showcased utter dominance at the tournament- pinning & defeating her…
📸 @wrestling
1/1 pic.twitter.com/t5ogcTFB40— SAI Media (@Media_SAI) August 20, 2022
ഫൈനലിൽ മത്സരിച്ച മറ്റ് ഇന്ത്യൻ താരങ്ങൾക്ക് സ്വർണം നേടാൻ കഴിഞ്ഞില്ല. രണ്ട് തവണ അണ്ടർ 17 ലോക ചാമ്പ്യനായ സോനം മാലിക്കിന് 62 കിലോഗ്രാം വിഭാഗം ഫൈനലിൽ നൊനോക ഒസാകിയോട് തോറ്റ് വെള്ളി നേടി. 65 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യ-ജപ്പാൻ ഫൈനലിൽ ഇന്ത്യയുടെ പ്രിയങ്ക ജപ്പാന്റെ മഹിരോ യോഷിതാകെയോട് 0-8ന് തോറ്റു.
















Comments