കോട്ടയം: കേരള കോൺഗ്രസ് എമ്മും കേഡർ സ്വഭാവത്തിലേക്ക് മാറുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി.സംഘടനയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി കേഡർ സ്വഭാവത്തിലേക്ക് മാറും.ദേശീയത നിലനിർത്താൻ പ്രാദേശിക പാർട്ടികളുടെ വളർച്ച അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് എം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യാൻ സംസ്ഥാന കമ്മറ്റി കഴിഞ്ഞ ഓഗസ്റ്റിൽ തീരുമാനമെടുത്തിരുന്നു.
2030 ഓടെ പാർട്ടി ശക്തമായ നിലയിലെത്തും. 30 എംഎൽഎമാർ പാർട്ടിക്ക് ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു
2020 ലാണ് കേരള കോൺഗ്രസ് എം, യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ പാർട്ടി വിജയിച്ചിരുന്നു. റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു.
















Comments