പശുക്കടത്ത് അഴിമതിയിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ്സ് നേതാവ് അനുബ്രത മൊണ്ടലിനെ നാല് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. 2015നും 2017നുമിടയിൽ 20000-ലധികം കന്നുകാലികളെ കടത്താൻ ശ്രമിക്കവേ മൊണ്ടലിന്റെ അംഗരക്ഷകനുൾപ്പെടുന്നവരെ അതിർത്തി രക്ഷ സേന പിടികൂടിയിരുന്നു. തുടരന്വേഷണത്തിൽ പശു കുംഭകോണത്തിൽ മൊണ്ടലിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ കേന്ദ്ര അന്വേഷണ ഏജൻസി അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
അസൻസോളിലെ പ്രത്യേക കോടതിയിൽ വാദം കേൾക്കവേ മൊണ്ടാൽ സംസ്ഥാനത്ത് അറിയപ്പെടുന്ന നേതാവാണെന്നും തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യത ഉള്ളതുകൊണ്ട് അദ്ദേഹത്തിന് ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് സിബിഐ കോടതിയെ ധരിപ്പിച്ചു.
പശുക്കടത്ത് കേസിൽ അനുബ്രത മൊണ്ടലിന്റെ അംഗരക്ഷകനായ സൈഗാൾ ഹൊസൈൻ നിലവിൽ ജയിലിൽ കഴിയുകയാണ്. ഇയാൾ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു. 2020-ലാണ് തൃണമൂൽ നേതാവിനെതിരെ സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
















Comments