ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ പേര് നൽകാൻ ഹരിയാന, പഞ്ചാബ് സർക്കാരുകൾ സമ്മതിച്ചു. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.
പേര് പ്രാബല്യത്തിൽ വരുന്നതോടു കൂടി വിമാനത്താവളത്തിന് ഭഗത്‌സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളം എന്നറിയപ്പെടും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുൻനിരപ്പോരാളിയായിരുന്ന ഭഗത് സിംഗ് പഞ്ചാബ് സ്വദേശിയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് സർക്കാർ ഇത്തരത്തിലൊരു നടപടിയെടുക്കുന്നത്.
2016ൽ ഹരിയാന നിയമസഭ ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകാനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കിയിരുന്നു. ധീര ദേശാഭിമാനിയായ ഭഗത് സിംഗിന്റെ വീര ബലിദാന ദിനമായ മാർച്ച് മാർച്ച് 23 ന് പഞ്ചാബ് സർക്കാർ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
















Comments