ലക്നൗ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാൺപൂരിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിൽ വൈറസ് ബാധയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നടക്കാനിരിക്കുന്ന വിവിധ പരീക്ഷകൾ, ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്താണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ അഞ്ച് പേരിൽ കൂടുതൽ ഒത്ത് കൂടുന്നതിന് അനുവദിക്കില്ല.
ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രകളും നടത്താൻ സാധിക്കില്ല. ഇതിന് പോലീസ് കമ്മീഷണറുടെ അനുമതി ഉണ്ടായിരിക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 -ാം വകുപ്പ് പ്രകാരം നിയമ നടപടികൾ സ്വീകരിക്കും.
Comments