ചൈനയെ നേരിടാൻ ലോകം ഒന്നിക്കണമെന്ന് തായ്‌വാൻ. ചൈന തായ്‌വാന് മേൽ നടത്തുന്ന അതിക്രമങ്ങളെ ചെറുത്തു തോൽപ്പിക്കുവാൻ ലോകരാജ്യങ്ങൾ തയ്യാറാകണം. ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് ചൈന തങ്ങൾക്കുമേൽ അതിക്രമം നടത്തുകയാണെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു.
രാജ്യാന്തര കരാറുകൾ ലംഘിച്ചുകൊണ്ട് തായ്‌വാൻ അതിർത്തികളിൽ ചൈന ആക്രമണം അഴിച്ചു വിടുകയാണ്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ചരക്ക് ഗതാഗത ഉടമ്പടികളിലും വൻ ലംഘനമാണ് നടത്തുന്നത്. അതിർത്തികളിൽ സൈനിക പരിശീലനവും , മിസൈൽ ആക്രമണം നടത്തി യുദ്ധഭീഷണി മുഴക്കുകയാണ് ചൈന. ഇതിനെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണം. ഇത്തരം ഭീഷണികൾ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാൻ സാധിക്കുകയില്ല.
തായ്‌വാൻ കടലിടുക്കിൽ ചൈന നടത്തുന്ന അതിക്രമങ്ങൾ വളരെ ഭീതിജനകമാണ്. അതേസമയം സോളമൻ ദ്വീപുകളിലെ ചൈനയുടെ കടന്നാക്രമണത്തെ കുറിച്ച് ഓസ്‌ട്രേലിയ ആശങ്ക പങ്കുവെച്ചു. ചൈന ജിബൂട്ടിയിൽ ഒരു സൈനിക താവളം പണിയുകയാണെന്നും ഇത് പല രാജ്യങ്ങൾക്കും ഭീഷണിയാണ്. ജനാധിപത്യ മര്യാദകൾ ലംഘിച്ച് കൊണ്ടുള്ള ചൈനയുടെ ആധിപത്യ പ്രവർത്തനങ്ങളെ നേരിടാൻ ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന് വു ആവശ്യപ്പെട്ടു.
Comments