കൊച്ചി: കോളേജ് ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. പിറവം പാലച്ചുവട് ബിപിസി കോളേജിലെ ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 15 വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ലേഡീസ് ഹോസ്റ്റലിൽ താമസിയ്‌ക്കുന്ന വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഹോസ്റ്റലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച വിദ്യാർഥിനികൾ ഛർദ്ദിക്കുകയായിരുന്നു. പിന്നാലെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉപ്പുമാവും കടലയുമാണ് ഇവർ കഴിച്ചത്.
എട്ടോളം വിദ്യാർത്ഥിനികളെ പിറവം താലൂക്ക് ആശുപത്രിയിലും, ഗുരുതരാവസ്ഥയിലായവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
Comments