ഉജ്ജയിൻ: പ്രശസ്ത ക്ഷേത്രമായ മഹാകാൽ ക്ഷേത്രത്തിലെ പ്രസാദം ഫുഡ് ഡെലിവറിങ്ങ് ആപ്പായ സൊമാറ്റോ വഴി വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കമ്പനി. ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ അഭിനയിച്ച പരസ്യ ചിത്രവും കമ്പനി പിൻവലിച്ചു.
പരസ്യത്തിൽ റെസ്റ്റോറന്റിന്റെ പേരാണ് മഹാകാൽ എന്നും ക്ഷേത്രമല്ലെന്നുമാണ് സൊമാറ്റോ നൽകുന്ന വിശദീകരണം. ഉജ്ജയിനിയിലെ ജനങ്ങളുടെ വികാരങ്ങളെ ആഴത്തിൽ മാനിക്കുന്നുതായും പ്രസ്തുത പരസ്യം ഇനി പ്രവർത്തിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ആരുടെയും വിശ്വാസങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്താനല്ല ലക്ഷ്യമിട്ടിരുന്നതെന്നും കൂട്ടിച്ചേർത്തു.
കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാകാൽ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഉജ്ജയിൻ ജില്ലാ കളക്ടർ ആശിഷ് സിങ്ങിനെ സമീപിച്ചിരുന്നു. പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കളക്ടർ അഭിപ്രായപ്പെട്ടു.തുടർന്നാണ് സൊമാറ്റോ മാപ്പ് പറഞ്ഞ് പരസ്യം പിൻവലിച്ചത്.
#Zomato_Insults_Mahakal
In an ad, @iHrithik says “Thaali khane ka man tha, Mahakal se mangaa liya"Mahakal is no servant who delivers food to those who demand it, He is a God who's worshipped.
Could @zomato insult a God of another religion with the same courage? #Boycott_Zomato pic.twitter.com/7yC3qxi3iX
— HinduJagrutiOrg (@HinduJagrutiOrg) August 21, 2022
തങ്ങളുടെ പ്രസാദം താലി എന്നറിയപ്പെടുന്ന ഒരു തരം പ്ലേറ്റിലാണ് ഭക്തർക്ക് സൗജന്യമായി നൽകുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരിമാരായ മഹേഷും ആശിശും വ്യക്തമാക്കി. ഇത്തരത്തിൽ ഫുഡ് ഡെലിവറിങ്ങ് ആപ്പ് വഴി ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയുന്ന ഒന്നല്ലെന്നും അവർ പറഞ്ഞു. മൻ കിയ, സൊമാറ്റോ കിയ ‘ എന്ന പേരിലുള്ള പരസ്യത്തിൽ ‘താലി’ കഴിക്കണമെന്ന് ഹൃത്വിക് റോഷൻ പറയുന്നു. മഹാകലിൽ നിന്ന് താലിയെന്ന പ്രസാദം സൊമാറ്റോ വഴി ഓർഡർ ചെയ്യുന്നതാണ് പരസ്യം.
Comments