ന്യൂഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ സംവിധാനത്തെ ആദ്യമായി പരിചയപ്പെടുത്തിയ പേടിഎം(Paytm) കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു. അടുത്ത അഞ്ചു വർഷത്തേക്കാണ് പുതിയ നിയമനം എന്ന് കമ്പനി അറിയിച്ചു. പേയ്‌മെന്റ്
ശർമ്മയുടെ നിയമനത്തെ ഓഹരി ഉടമകളിൽ 99.67 ശതമാനം പേരും പിന്തുണച്ചു
വിജയ് ശർമ്മയെ കമ്പനിയുടെ എം ഡിയായി തിരഞ്ഞെടുക്കാൻ കാരണം ഓഹരി ഉടമകളായ നിക്ഷേപകരുടെ വിശ്വാസം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചത് മൂലമാണെന്ന് കമ്പനി ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയിലെ ഒട്ടുമിക്ക നിഫ്റ്റി കമ്പനികളിലും മാനേജിംഗ് ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നത് നോൺ റൊട്ടേഷൻ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ സംവിധാനത്തിലൂടെ നടപ്പിലാക്കിയ വോട്ടിംഗിൽ ശർമ്മക്കനുകൂലമായി 99.67 ശതമാനം പേരും വോട്ടു ചെയ്തു.
കമ്പനിയിലെ മറ്റെല്ലാ ജീവനക്കാർക്കും ബാധകമായ നയരീതിയിൽ നിന്ന് വ്യത്യസ്തമായി അടുത്ത മൂന്നു വർഷത്തേക്ക് വാർഷിക ഇൻക്രിമെന്റില്ലാതെയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ വിപണി മൂലധനം സ്ഥിരമാകുന്നതിനനുസരിച്ച് മാത്രമേ പുതിയ പ്ലാനുകൾക്കായി ജീവനക്കാരെ പ്രേരിപ്പിക്കുമെന്നും , കമ്പനിയുടെ മുന്നോട്ടുള്ള കുതിപ്പിൽ വലിയ മാറ്റങ്ങൾ വരുത്തി ഡിജിറ്റൽ മേഖലയിൽ വലിയ സാദ്ധ്യത തുറന്നു കൊടുക്കുവാൻ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്നും വിജയ് ശേഖർ ശർമ്മ അറിയിച്ചു.
















Comments