കശ്മീർ: ന്യൂനപക്ഷങ്ങൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്‌കർ ഭീകരൻ പോലീസ് പിടിയിൽ. ബുദ്ഗാം ജില്ലയിൽ ആക്രമണം നടത്തിയ ഭീകരനെയാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്.
പൻസാൻ ചദൂര സ്വദേശിയായ അബ്ദുൾ ഹമീദ് മാലിക്കിന്റെ മകൻ സുഹൈൽ അഹമ്മദ് മാലിക്കിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇയാളുടെ പക്കൽ നിന്ന് ലഘുലേഖകളും ഹാൻഡ് ഗ്രനേഡും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടനെ ഉണ്ടാകുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിലാണ് ന്യൂനപക്ഷ സമുദായാംഗത്തിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് ലഷ്‌കർ ഭീകരരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ ഭീകരൻ ഹൈബ്രിഡ് ഭീകര പട്ടികയിൽ പെടുന്നയാളാണ്. തീവ്രവാദ പട്ടികയിൽ ഉൾപ്പെടാത്ത പ്രവർത്തകരയെയാണ് ഹൈബ്രിഡ് ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇവർക്ക് വളരെ പെട്ടന്ന് തന്നെ ആക്രമണം നടത്താനും തിരികെ ദൈന്യം ദിന പ്രവൃത്തികളിലേക്ക് പോകാനും കഴിയും.
















Comments