മുംബൈ: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിന് മുമ്പിൽ തള്ളിയിട്ട് കൊന്ന് ഭർത്താവ്. കൊലപാതകത്തിന് ശേഷം പ്രതി കുട്ടികളെയും കൊണ്ട് രക്ഷപ്പെട്ടു.
മഹാരാഷ്‌ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം.പല്ഘർ ജില്ലയിലെ വാസൈ റോഡ് റെയിൽവേ സ്റ്റേഷനിൽ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടക്കുന്ന യുവതിയെ വിളിച്ചുണർത്തിയ ശേഷം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുമ്പിലേക്ക് പ്രതി തള്ളിയിടുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികളെയുമെടുത്ത് പ്രതി മുങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദമ്പതികൾ തമ്മിൽ റെയിൽവേസ്റ്റേഷനിൽ വെച്ച് തർക്കമുണ്ടായിരുന്നതായും പിന്നീട് യുവതി കുട്ടികൾക്കൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
















Comments