ശ്രീനഗർ:, പഹൽഗാം ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഐടിബിപി സൈനികൻ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച സൈനികരുടെ എണ്ണം എട്ടായി. ഐടിബിപി 4 ാം ബറ്റാലിയനിലെ നന്ദൻ സിംഗ് ആണ് മരിച്ചത്.
ഐടിബിപിയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്നു നന്ദൻ സിംഗ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ജീവൻ വെടിഞ്ഞത്. ശ്രീനഗറിലെ ഷേർ ഐ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.
കഴിഞ്ഞ 16 നാണ് പഹൽഗാമിൽ ബസ് അപകടത്തിൽപെട്ടത്. ഏഴ് പേർ അപകടത്തിന് പിന്നാലെ മരിച്ചിരുന്നു. 33 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞത്. 37 ഐടിബിപി സൈനികരും ജമ്മു കശ്മീർ പോലീസിലെ രണ്ട് പേരുമാണ് ബസിൽ ഉണ്ടായിരുന്നത്. അമർനാഥ് തീർത്ഥാടനത്തിന്റെ സുരക്ഷാ ഡ്യൂട്ടിക്കായി പോകുമ്പോഴായിരുന്നു അപകടം. ബസിന്റെ ബ്രേക്കിന് തകരാർ സംഭവിച്ച് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
Comments