ശ്രീനഗർ : മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ നദീം , ഷക്കീൽ എന്നിവരണ് അറസ്റ്റിലായത്.ജമ്മു കശ്മീർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിരോധിത വസ്തുക്കളുള്ള 400 കോറെക്സ് കഫ് സിറപ്പ് കുപ്പികൾ പോലീസ് കണ്ടെടുത്തു.
”ലഖൻപൂരിലുള്ള സുരക്ഷാ സംഘത്തിന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരം ലഭിച്ചു. തുടർന്ന് ഡൽഹി സ്വദേശികളായ നദീം , ഷക്കീൽ എന്നിവരെ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു. ബസിൽ യാത്ര ചെയ്യവെ ആണ് ഇരുവരും അറസ്റ്റിൽ ആകുന്നത്. ഇവരിൽ നിന്ന് നിരോധിത വസ്തുക്കളുള്ള 400 കോറെക്സ് കഫ് സിറപ്പ് കുപ്പികൾ കണ്ടെടുത്തു.” എസ്എസ്പി കത്വ ആർസി കോട്വാൾ പറഞ്ഞു.
ഓഗസ്റ്റ് 23ന് ലഖൻപൂരിൽ വെച്ച് സുമിത് ശർമ്മ എന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.ഇയാൾ മയക്ക് മരുന്നിന് അടിമ ആണെന്നും അതിന്റെ കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കോട്വാൾ വ്യക്തമാക്കി.
















Comments