പാലക്കാട്: പാലക്കാട് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. ആലംകോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. വാളയാര്‍ ചെക്‌പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്
ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ബസ്സിലാണ് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. 1.849 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലില്‍ ജീവനക്കാരനാണ് വിഷ്ണു. തൃശൂരില്‍ ഉള്ള ഇയാളുടെ സുഹൃത്തിന് നല്‍കാനായി ബംഗളൂരുവില്‍ നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങി വരുന്ന വഴിക്ക് ആണ് ചെക്ക്‌പോസ്റ്റിലെ പരിശോധനയില്‍ പിടിക്കപ്പെട്ടത്
















Comments