റായ്പൂർ: സംസ്ഥാനത്ത് അഴിമതിയും തൊഴിലില്ലായ്മയും വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും സർക്കാരിനുമെതിരെ ഭാരതീയ ജനതാ യുവ മോർച്ചയും ബിജെപിയും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്.
റായ്പൂരിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ലക്ഷകണക്കിന് യുവജനങ്ങളാണ് എത്തിയത്. മുഖ്യമന്ത്രിയുടെ സമയ പരിധി അവസാനിച്ചെന്നും വീട് വിടാൻ തയ്യാറാകാനും യുവമോർച്ച മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ യുവാക്കൾ സർക്കാരിന്റെ അഴിമതികളെ പിഴുതെറിയുമെന്നും അതിനായി പ്രതിജ്ഞയെടുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗോരാവോയിലേക്കാണ് യുവ മോർച്ച പ്രതിഷേധ പ്രകടനം നടത്തിയത്. ഛത്തീസ്ഗഡിലെ സർക്കാർ വകുപ്പുകളിൽ ‘മാഫിയ രാജ്’ ഉണ്ടെന്ന് ബിജെവൈഎം അദ്ധ്യക്ഷൻ തേജസ്വി സൂര്യ ആരോപിച്ചു. അഴിമതിയുടെ കൂമ്പാരമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സൂര്യ പറഞ്ഞു.
















Comments