കണ്ണൂർ : സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കൂത്തുപറമ്പിനടുത്ത് മാനന്തേരി കാവിൻമൂലയിലാണ് സംഭവം. അമ്പിളി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 8 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചത്. നിയന്ത്രണം വിട്ട ബസ് വയലിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കവെ പ്രദേശത്ത് ചെറിയ തോതിൽ മഴ ഉണ്ടായിരുന്നു.
Comments