ഷിംല: ഭർത്താവും സംവിധായകനുമായ ആദിത്യ ധറിനൊപ്പം ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് താരം യാമി ഗൗതം. ഹിമാചൽപ്രദേശിലെ ദേവി ക്ഷേത്രങ്ങളിലാണ് താരം ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി യാമി ഗൗതം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി യാമിയുടെ ക്ഷേത്ര ദർശനം തുടരുകയാണെന്നാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. നൈന ദേവി ക്ഷേത്രം, ജ്വാല ദേവി മന്ദിർ, ബംഗ്ലാമുഖി മാതാ ക്ഷേതം എന്നിവിടങ്ങളിലും ശക്തിപീഠ് ക്ഷേത്രങ്ങളിലുമായിരുന്നു യാമി ദർശനം നടത്തിയത്. പരമ്പാരഗത വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രങ്ങളിൽ എത്തിയ ഇരുവരും പ്രത്യേകം പൂജകൾ നടത്തിയാണ് മടങ്ങിയത്. വിവിധ പൂജകളിൽ പങ്കെടുക്കുന്ന ചിത്രങ്ങളും യാമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ക്ഷേത്ര ദർശനത്തിന്റെ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് യാമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ജ്വാല ദേവി മന്ദിറിൽ ദർശനം നടത്തിയപ്പോഴുണ്ടായ അനുഭവം വാക്കുകൾക്ക് അതീതമാണ്. ബംഗ്ലാമുഖി ക്ഷേത്രത്തിലും ദർശനം നടത്തി. ശക്തിപീഠ് ക്ഷേത്രങ്ങളിലും ദർശനം നടത്തി. ശക്തിപീഠ് ക്ഷേത്രങ്ങളിലെ ദർശനം തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. വിശ്വാസത്തിന്റെയും, ശക്തിയുടേയും പുണ്യകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ എന്നും യാമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
















Comments