ജയ്പൂർ: ശ്രീകൃഷ്ണനെയും രാധയെയും അപമാനിച്ചുകൊണ്ടുള്ള ചിത്രങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെതിരെ കേസ്. രാജസ്ഥാനിലെ കോട്ടയിലാണ് ആമസോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഹിന്ദു വിശ്വാസികളുടെ പരാതിയിലാണ് നടപടി.
ജന്മാഷ്ടമി ദിനത്തിലായിരുന്നു കൃഷ്ണനെയും രാധയെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആമസോൺ വിൽപ്പനയ്‌ക്ക് എത്തിച്ചത്. എന്നാൽ ഇത് ഹിന്ദു വിശ്വാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹിന്ദു വിശ്വാസികളുടെയും, സംഘടനയുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ചിത്രം പിൻവലിച്ച ആമസോൺ സംഭവത്തിൽ മാപ്പും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോട്ട പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ പ്രകാരമാണ് കമ്പനിയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കമ്പനിയ്‌ക്കെതിരെ വിശ്വാസികൾ പരാതി നൽകിയിട്ടുണ്ട്.
അതേസമയം ഹിന്ദു ദൈവങ്ങളെ അപമാനിച്ച ആമസോണിനെതിരെ ശക്തമായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ കമ്പനിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഹിന്ദു സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
Comments