കൊച്ചി: കൊച്ചിയില്‍ വീണ്ടും എടിഎം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്നു. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്‌ക്കാതെയാണ് മോഷണ ശ്രമം.
ഇടപാടുകാര്‍ എടിഎമ്മില്‍ കയറുന്നതിന് മുന്‍പ് ഇയാള്‍ കയറി മെഷീനില്‍ നിന്ന് പണം വരുന്ന ഭാഗം അടച്ചു വയ്‌ക്കും. പണം ലഭിക്കാതെ വരുമ്പോള്‍ ഇടപാടിന് വരുന്നവര്‍ തിരികെ പോകും. ഇതോടെ ഇയാള്‍ വീണ്ടും എടിഎമ്മിനുള്ളില്‍ കയറി അടച്ചു വച്ച ഭാഗം തുറന്ന് പണമെടുക്കും.
ഏഴോളം ഇടപാടുകാര്‍ക്ക് 25,000 രൂപ നഷ്ടമായി. കളമശ്ശേരി പ്രീമിയര്‍ കവലയില്‍ നടന്ന തട്ടിപ്പിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
















Comments