ന്യൂഡൽഹി: കശ്മീരി ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. 1989ലെ ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ചോദ്യമാണ് അബ്ദുള്ളയെ പ്രകോപിതനാക്കിയത്.
1989ൽ കശ്മീരിൽ നടന്നത് വംശഹത്യയോ പലായനമോ ആയിരുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. പിന്നെ അത് എന്തായിരുന്നുവെന്ന മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിന്, അത് കശ്മീരികളുടെ വിധിയായിരുന്നു എന്നാണ് ഫറൂഖ് അബ്ദുള്ള മറുപടി നൽകിയത്. തുടർന്ന്, ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കശ്മീരിൽ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ പേരുകൾ സഹിതം മാദ്ധ്യമ പ്രവർത്തക ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഇതിൽ പ്രകോപിതനായ ഫറൂഖ് അബ്ദുള്ള മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.
അവതാരക ചർച്ച വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അവർ ബിജെപിയുടെ പക്ഷം പിടിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞാണ് ഫറൂഖ് അബ്ദുള്ള ഇറങ്ങിപ്പോകുന്നത്. തന്നെ ബിജെപി ആക്കാൻ ശ്രമിക്കുന്ന ഫറൂഖ് അബ്ദുള്ള, കശ്മീരി ഹിന്ദുക്കളെ ആരുടെ പക്ഷത്താണ് ചേർക്കാൻ ശ്രമിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകാൻ ഫറൂഖ് അബ്ദുള്ള തയ്യാറാകുന്നില്ല. തുടർന്ന്, ഇതാണ് ന്യൂനപക്ഷ ഹിന്ദുക്കൾക്ക് കശ്മീരിൽ നേരിടേണ്ടി വന്ന ദുരവസ്ഥയുടെ യഥാർത്ഥ ചിത്രം എന്ന് അവതാരക അഭിപ്രായപ്പെടുന്നു. ചോദ്യങ്ങളോട് മുഖം തിരിക്കുന്നതും ചോദ്യം ആവർത്തിക്കുന്നവരെ പക്ഷപാതികൾ ആക്കുന്നതും എളുപ്പമുള്ള കാര്യമാണെന്നും അവർ പറയുന്നു.
മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യങ്ങളും അവയോടുള്ള ഫറൂഖ് അബ്ദുള്ളയുടെ നിഷേധാത്മക സമീപനവും സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.
Farooq Abdullah runs away from this interview when senior editor @navikakumar rightly asks him on 1989 Kashmiri Hindu genocide under his watch. This is how he ran away in 1990 and let JKLF kill Kashmiri Pandits without any effort to rescue minority Hindus. pic.twitter.com/9FP5B8pDXc
— Aditya Raj Kaul (@AdityaRajKaul) August 27, 2022
Comments