കൊൽക്കത്ത: സംസ്ഥാനത്തെ ദുർഗാ പൂജ ആഘോഷങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി ദുർഗാ പൂജ പന്തൽ ഉദ്ഘാടനം ചെയ്യുമെന്ന് ബംഗാൾ ബിജെപി നേതാവും പൂജാ കമ്മിറ്റി സെക്രട്ടറിയുമായ സജൽ ഘോഷ് വ്യക്തമാക്കി.
‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വർഷമായതിനാൽ പൂജാ മണ്ഡപം ത്രിവർണ്ണത്താൽ അലങ്കരിക്കും. ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, പുതിയ പാർലമെന്റ് കെട്ടിടം എന്നിവയുടെ ചിത്രങ്ങളും മണ്ഡപത്തിൽ ഉണ്ടാകുമെന്നും സജൽ അറിയിച്ചു. ആർട്ടിസ്റ്റായ മിന്റു പാലാണ് വിഗ്രഹം നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജി ദുർഗാ പൂജ സംഘടിപ്പിക്കുന്ന ഓരോ ക്ലബ്ബിനും സംഭാവനയായി 50,000 രൂപ നൽകിയിരുന്നു.ഇത് 60,000 രൂപയായി ഉയർത്തിയെന്നും വൈദ്യുതി ബില്ലിൽ 60 ശതമാനം ഇളവ് പ്രഖ്യാപിച്ചിതായും സജൽ ഘോഷ് കൂട്ടിച്ചേർത്തു.
Comments