ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. നിമയുടെ മകൻ ആദിദേവിന്റെ മൃതദേഹമാണ് തിരച്ചിലിൽ ലഭിച്ചതെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലർച്ചെ നാല് മാണിയോടെ ഉണ്ടായ ഉരുൾ പൊട്ടലിൽ ഒരു വീട് പൂർണ്ണമായും തകർന്നിരുന്നു. ചിറ്റടിച്ചാലിൽ സോമൻ എന്ന ആളുടെ വീടാണ് ഉരുൾപൊട്ടലിൽ തകർന്നത്. കനത്ത മഴ മൂലം ഉണ്ടായ ഉരുൾപൊട്ടലിൽ പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു.
ശക്തമായ മണ്ണിടിച്ചിലിൽ സോമൻ , അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവർ മണ്ണിനടിയിൽ പെട്ടിരിക്കുകയാണ്. ഇതിൽ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തതായി അറിയിച്ചു.
സ്ഥലത്ത് പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ഉരുൾപൊട്ടൽ മൂലം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള നീക്കം നടക്കുന്നു. പ്രദേശത്ത് മണ്ണും കല്ലും നിറഞ്ഞതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ജെ സി ബിക്ക് ഇവിടേക്ക് എത്തിച്ചേരാൻ സാധിച്ചത്. മറ്റു വീടുകൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സ്ഥലത്ത് മലവെള്ള പാച്ചിൽ മൂലം കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ പെട്ടിരിക്കുന്നവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടക്കുകയാണ്.
















Comments