കാഞ്ഞങ്ങാട് : പത്ത് കോടി വിലവരുന്ന ആംബർഗ്രീസുമായി മൂന്ന് പേർ പിടിയിൽ. കർണാടകയിൽ നിന്ന് എത്തിച്ച ആംബർ ഗ്രീസ് ലോഡ്ജിൽ കൈമാറുന്നതിനിടെ ഹോസ്ദുർഗ് പോലീസാണ് ഇവരെ പിടികൂടിയത്.
കാഞ്ഞങ്ങാട്ടെ ടാക്സി ഡ്രൈവർ കൊവ്വൽപ്പള്ളി കടവത്ത് വളപ്പിൽ വീട്ടിൽ കെ.വി. നിഷാന്ത് (41), അതിഞ്ഞാൽ മുറിയനാവിയിലെ പെയിന്റിങ് തൊഴിലാളി മാടമ്പില്ലത്ത് വീട്ടിൽ സിദ്ദിഖ് മാടമ്പില്ലത്ത് (37), കൊട്ടോടി മാവിൽ വീട്ടിൽ പി. ദിവാകരൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആംബർ ഗ്രീസ് ആവശ്യപ്പെട്ട് പോലീസാണ് ഇവരെ സമീപിച്ചത്. ഇതോടെ സംഘം സാധനവുമായി ലോഡ്ജിൽ എത്തി. പോലീസ് ഇവിടെയെത്തി സംഘത്തെ കയ്യോടെ പിടികൂടുകയായിരുന്നു.
നിഷാന്തും സിദ്ദിഖും ചേർന്നാണ് കർണാടകയിൽനിന്ന് ആംബർഗ്രീസ് എത്തിച്ചക്. ദിവാകരൻ അത് വിൽക്കുന്ന ഇടനിലക്കാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
















Comments