ദുബായ്: ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ബഹുമതി ഇനി മുതൽ ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മക്ക് സ്വന്തം. ദുബായിയിൽ നടന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിൽ നേടിയ റൺസിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ന്യുസിലാൻഡ് ബാറ്റ്സ്മാൻ മാർട്ടിൻ ഗപ്റ്റിൽ നേടിയ 3497 റൺസിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്.
ഇന്ത്യ പാകിസ്താൻ മത്സരത്തിൽ മുഹമ്മദ് നവാസ് എറിഞ്ഞ എട്ടാമത്തെ ഓവറിലെ പന്തിൽ സിക്സറടിച്ചാണ് താരം ഈ ബഹുമതിയിലേക്ക് പാഞ്ഞടുത്തത്. തുടർന്ന് ലോക ടി 20യിലെ ഏറ്റവും വലിയ സ്കോർ പടുത്തുയർത്തുന്ന താരമായി ഇന്ത്യയുടെ മാജിക്കൽ സ്ട്രൈക്കർ മാറി. 133 മത്സരങ്ങളിൽ നിന്നും 32.10 എന്ന ശരാശരിയിൽ ആകെ 3499 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്. 4 സെഞ്ച്വറികളും 27 അർധ സെഞ്ച്വറികളും നേടിയ അദ്ദേഹത്തിന്റെ ടി20 മത്സരങ്ങളിലെ മികച്ച സ്കോർ റേറ്റ് 118 ആണ്.
ഇന്ത്യൻ താരം വിരാട് കോഹ്ലി (3343) , അയർലാൻഡ്‌സ് ബാറ്റ്സ്മാൻ (3011) , ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ആരോൺ ഫിഞ്ച് (2855) പാക് താരം ബാബർ അസം (2696) റൺസ് നേടി തൊട്ടു പിന്നിലായിട്ടുണ്ട്.
















Comments