അഹമ്മദാബാദ് :വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നിമഞ്ജനയാത്രയ്‌ക്ക് നേരെ മതതീവ്രവാദികളുടെ കല്ലേറ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കല്ലേറിന് പിന്നാലെ ഇരു സമുദായക്കാരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ 13 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Gujarat | Clash erupted between two groups during a Lord Ganesh procession in Vadodara yesterday
The situation is peaceful in the Panigate area. I appeal to the public to not pay heed to rumors. Police are investigating the matter: Chirag Kordiya, Joint CP, Vadodara Police pic.twitter.com/JFqaYZBwQz
— ANI (@ANI) August 30, 2022
ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. മാണ്ഡവിയിലെ പാനിഗേറ്റ് ദർവാസയുടെ മുന്നിലൂടെ ഗണേശവിഗ്രഹവുമായി ശോഭയാത്ര കടന്നുപോകുന്നതിനിടെയാണ് മതമൗലികവാദികൾ ആക്രമണം നടത്തിയത്. ഗണേശ വിഗ്രഹം മസ്ജിദിന് മുന്നിലൂടെ കൊണ്ടുപോകുന്നതിനെ ഇവർ എതിർത്തിരുന്നു. ഇതിന് പിന്നാലെ ഇരു വിഭാഗക്കാരും തമ്മിൽ തർക്കം ഉടലെടുത്തു. കല്ലേറും നടന്നു. കല്ലേറിന് പിന്നാലെ ഘോഷയാത്രയിൽ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത് എന്ന് വഡോദര ജോയിന്റ് സിപി ചിരാഗ് കോർഡിയ പറഞ്ഞു.
പ്രദേശത്ത് കൂടുതൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രാത്രി മുഴുവൻ പോലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അത്തരത്തിലുള്ള കിംവദങ്ങൾക്ക് ചെവി കൊടുക്കരുത് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Comments