ബിജെപി വക്താവ് സന്ദീപ് വാര്യരുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് നടൻ അജു വർഗീസ്. ചെത്തല്ലൂരിൽ ഗണേശോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു നടൻ. സന്ദീപ് വാര്യർ തന്റെ നല്ല സുഹൃത്താണ്. തങ്ങൾ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് ഒരു ഉടക്കിൽ നിന്നാണെന്ന് അദ്ദേഹം വേദിയിൽ തുറന്നു പറഞ്ഞു. അങ്ങനെ ആരംഭിച്ചത് നന്നായി. ഉടക്കിലൂടെ തുടങ്ങുന്ന സൗഹൃദം വളരെ ആഴത്തിലുള്ളതാണ്.
രാഷ്‌ട്രീയമായി പർക്കും പല അഭിപ്രായമുണ്ട്, അത് വ്യക്തിപരമായി തീരരുത്. സന്ദീപ് ചേട്ടന്റെ സൗഹൃദം അങ്ങനെയാണ്. ഒരു ഉടക്കിൽ നിന്നും ആരംഭിച്ചുവെങ്കിലും തന്റെ നല്ല സുഹൃത്തായി മാറി അദ്ദേഹമെന്നും അജു വർഗീസ് പറഞ്ഞു. അന്ന് ഉടക്കുണ്ടായതിൽ സന്ദീപ് ചേട്ടന്റെ നാട്ടിൽ വെച്ചുതന്നെ താൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും നടൻ പറഞ്ഞു. നടൻ അജു വർഗീസിന്റെ റമ്മി സർക്കിൾ പരസ്യത്തിനെതിരെ സന്ദീപ് വാര്യർ രംഗത്തു വന്നിരുന്നു. റമ്മി കളിക്കാൻ പോയാൽ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നും സന്ദീപ് പറഞ്ഞിരുന്നു.
അജു വർഗീസ് ഫേസ്ബുക്കിൽ പങ്കുവെച്ച റമ്മി സർക്കിൾ പരസ്യത്തിന്റെ സ്ക്രീൻ ഷോട്ടും ചേർത്താണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചത്. മാത്രമല്ല, മലപ്പുറത്ത് കാട്ടാന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പരാമർശിച്ച സന്ദീപ് വാര്യർക്കെതിരെ അജു വർഗീസും രംഗത്തു വന്നിരുന്നു. മലപ്പുറം എന്ത് ചെയ്തുവെന്ന് തനിക്കറിയണം. എന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ല. ടാക്സ് അടക്കുന്ന ഒരു മണ്ടൻ ആണ് താൻ എന്നും ആയിരുന്നു നടന്റെ പോസ്റ്റ്.
Comments