പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കീഴ്‌ക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ ഇന്ന് വരെ നീട്ടിയിട്ടുണ്ട്.
സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാലക്കാട്ടെ പ്രത്യേക കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. 12 പ്രതികളുടെ ജാമ്യമായിരുന്നു റദ്ദാക്കിയത്. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുന:പരിശോധിക്കാനോ തിരുത്താനോ കീഴ്‌ക്കോടതികൾക്ക് അനുവാദമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിയമ പ്രശ്നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിന്മേലുള്ള വിശദീകരണം പ്രോ സിക്യൂഷൻ ഇന്ന് കോടതിയെ അറിയിച്ചേക്കും .
Comments