കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50 ശതമാനം സീറ്റുകളിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന കേന്ദ്ര മെഡിക്കൽ കൗൺസിൽ നിർദ്ദേശം നടപ്പാക്കേണ്ടന്ന് ഹൈക്കോടതി ഉത്തരവ്. 2017ൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സീറ്റുകളുമായി ബന്ധപ്പെട്ട് പുതിയ ചട്ടം നിലവിൽ വന്നതോടെ സർക്കാർ ക്വാട്ട , മാനേജ്‌മെന്റ് ക്വാട്ട എന്നിങ്ങനെ വേർതിരിവ് പാടില്ല എന്ന നിയമം നിലവിൽ ഉണ്ട്. എൻട്രൻസ് കമ്മീഷണറാണ് അലോട്ട്മെന്റുകൾ നടത്തുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചു.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50 ശതമാനം വരുന്ന മെറിറ്റ് സീറ്റുകളിൽ ഫീസ് വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി ദേശീയ മെഡിക്കൽ കമ്മീഷൻ ഫെബ്രുവരിയിൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മെറിറ്റ് സീറ്റുകളിൽ ഫീസ് വധിക്കുന്നത് നിയമപരമല്ലെന്നും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽമേലാണ് കോടതി നടപടി.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണ്ണയ വിഷയത്തിൽ എൻ എം സി ഉത്തരവിലുള്ള നിർദ്ദേശങ്ങൾ അഡ്മിഷൻ ആൻഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി അനുസരിക്കണമെന്ന വാദം ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൻമേൽ അപ്രസക്തമാകുകയാണ് ചെയ്യുന്നത്.
Comments